മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്തുണ: കോൺഗ്രസിൽ അന്തിമ ധാരണയായില്ല, രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ അവസാന നിമിഷങ്ങളിലും അനിശ്ചിതത്വം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിടെയാണ് രാഷ്ട്രീയ നാടകങ്ങളിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഇക്കാര്യത്തിൽ ഇത് വരെ വ്യക്തതയായിട്ടില്ലെന്നും എന്‍.സി.പിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നേരത്തെ കോണ്‍ഗ്രസ് ശിവസേനയെ പുറത്ത് നിന്ന് പിന്തുണക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ശിവസേന നേതാക്കളായ ആദിത്യ താക്കറേയും മറ്റ് നേതാക്കളും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ശിവസേനയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളാകണമെന്ന് കോണ്‍ഗ്രസിലെ പകുതിയോളം എം.എല്‍.എമാര്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.. ജയ്പൂര്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരിലെ പകുതിയോളം പേരാണ് ഈ ഈ ആവശ്യം ഉന്നയിച്ചത്.
മറ്റ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് കൂട്ടരും വിഷയത്തില്‍ നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനോട് എം.എല്‍.എമാര്‍ ആവശ്യപ്പെടുകയായിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു