Home-bannerKeralaNewsRECENT POSTS
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം; കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അടച്ചിട്ട യൂണിയന്‍ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടു പൊളിച്ച് തുറന്നിരുന്നു. ഇത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.
കെഎസ്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ ഇടപെട്ട് യൂണിയന്‍ ഓഫീസ് അടച്ചത്. പോലീസ് കോളേജിലെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കോളേജില്‍ എസ്എഫ്ഐയുടെ നിയന്ത്രണത്തിലായിരുന്നു യൂണിയന്‍ ഓഫീസ്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News