CrimeNewsRECENT POSTS
തിരുവല്ലയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍
തിരുവല്ല: പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടില്‍ അബ്ദുള്‍ ജലീലാ (36)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്നു പറയുന്നു. പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു.
ഇതോടെ സംഭവം മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തുടര്‍ന്ന് പുളിക്കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News