മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയര്‍ത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വിഡിയോ ഷൂട്ട് ചെയ്യുന്നു; പൊട്ടിത്തെറിച്ച് മധുബാല
ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ മധുബാല ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധൂ തന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
ഇന്ന് ലോകം നേരിടുന്ന കൊവിഡ് പ്രശ്‌നങ്ങള്‍ക്കിടയിലും മനുഷ്യന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോള്‍ ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നല്‍കുന്നതെന്ന് മധൂ ചോദിക്കുന്നു. ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്നാണ് മധുബാല പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരുപക്ഷേ ഇന്ന് ആദ്യമായി ഞാന്‍ മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയര്‍ത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വിഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടത്.
ഹാപ്പിഡെമിക് എന്ന വാക്ക് കൊവിഡ് കാലത്താണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. കൊവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്പത്തികമായും മാനസികമായും തകര്‍ന്നു, ഒരുപാട് ജീവിതങ്ങളെ നഷ്ടമായി. എന്നിരുന്നാലും ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും മധുബാല ചോദിക്കുന്നു.
https://www.instagram.com/tv/CFyrq5lpBOq/?utm_source=ig_web_copy_link