KeralaNewsRECENT POSTS
ഗവര്‍ണക്കെതിരെ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമെന്ന് ബി.ജെ.പി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമാണെന്ന് ബി.ജെ.പി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിക്കുമ്പോള്‍ തടസ്സപ്പെടുത്തിയത് സി.പി.എം നേതാവും രാജ്യസഭാംഗവുമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഗവര്‍ണറെ മാറ്റാനുള്ള ശ്രമം അപലപനീയമാണെന്നും എം.ടി. രമേശ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News