ബി.സി.സി.ഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ധോണി പുറത്ത്
മുംബൈ: ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് മുന്‍ നായകനായ എംഎസ് ധോണി പുറത്ത്. ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ഷിക കരാര്‍ പട്ടികയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ ഇടംപിടിച്ചപ്പോള്‍ എം.എസ് ധോണി പട്ടികയില്‍ നിന്ന് പുറത്തായി. ഇതോടെ ധോണിയുടെ വിരമിക്കല്‍ ഉടനുണ്ടാകുമെന്ന വ്യക്തമാകുന്ന സൂചനകളും ശക്തിപ്പെടുകയാണ്. സീനിയര്‍ പുരുഷ താരങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് വാര്‍ഷിക കരാര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ധോണി അവസാനമായി കളത്തിലിറങ്ങിയത്.
2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലേയ്ക്കുള്ള വാര്‍ഷിക കരാര്‍ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം വരെ അഞ്ചു കോടി കരാറുള്ള ‘എ’ കാറ്റഗറിയിലായിരുന്നു ധോണിയുടെ സ്ഥാനം. എപ്ലെസ് കാറ്റഗറി( ഏഴു കോടി രൂപ), എ( അഞ്ചു കോടി രൂപ) ബി(മൂന്നു കോടി രൂപ), സി( ഒരു കോടി രൂപ). നാലു കാറ്റഗറികളിലായി 27 താരങ്ങളാണ് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ എപ്ലെസ് കാറ്റഗറിയിലാണ്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കാറ്റഗറി ബി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. കാറ്റഗറി സി: കേദാര്‍ ജാദവ്, നവ്ദീപ് സെയ്നി, ദീപക് ചഹര്‍, മനീഷ് പാണേന്ഡ, ഹനുമ വിഹാരി, ശ്രദ്ധൂല്‍ താക്കൂര്‍, ശ്രേയസ അയ്യര്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍.