KeralaNewsRECENT POSTS
‘മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്’ കേരളത്തിന്റെ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി
തിരുവനന്തപുരം: റിപ്പബ്ലിക് ദിനപരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി രംഗത്ത്. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്. കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കിയതിന്റെ കാരണം തേടി പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ലെന്ന് മണി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു മന്ത്രിയുടെ വിമര്‍ശനം.
കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുന്നത്. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News