തിരുവനന്തപുരം: വിവാദങ്ങള്‍ സൃഷ്ടിച്ച എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ പ്രദേശത്തിന് മുകളിലൂടെ 110 കെ.വി.ലൈന്‍ വലിക്കാന്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News