KeralaNews

സി.പി.എമ്മിനേക്കാള്‍ വര്‍ഗീയത മറ്റാരും പറയുന്നില്ല; മുഖ്യമന്ത്രി ഇടപെടണമെന്ന് എം.കെ മുനീര്‍

കോഴിക്കോട്: സിപിഎമ്മാണ് സംസ്ഥാനത്ത് വര്‍ഗീയത പറയുന്നതെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. സിപിഎമ്മിനേക്കാള്‍ വലിയ വര്‍ഗീയത മറ്റാരും പറയുന്നില്ല. നാര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഏത് കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് സിപിഎം വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ മുസ്ലിം ലീഗും ഉണ്ടാകുമെന്നും മുനീര്‍ വ്യക്തമാക്കി. തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം സിപിഎം പറഞ്ഞത്. പ്രൊഫഷണല്‍ കാമ്പസുകളില്‍ ഇതിനായുള്ള ശ്രമം നടക്കുന്നുവെന്നും സിപിഎം സമ്മേളനങ്ങള്‍ക്കുള്ള കുറിപ്പില്‍ പറയുന്നു. കെ റെയില്‍ പദ്ധതി പ്രയോഗികമല്ലെന്നും എം കെ മുനീര്‍ പറഞ്ഞു. കെ റയിലിന് പിന്നിലുള്ളത് സ്ഥാപിത താല്‍പ്പര്യക്കാരാണെന്നും ഈ മാസം 23ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കുന്നത് 2019 ലാണ്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ ലൈനുകളാണ് തിരുവനന്തപുരം- കാസര്‍?ഗോഡ് സെമി ഹൈസ്പീഡ് റെയിലിന്റെ ഭാ?ഗമായി നിര്‍മിക്കുന്നത്. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍ഗോഡ് വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദിഷ്ട റെയില്‍ ഇടനാഴി നിര്‍മിക്കുന്നത്.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷം റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയായിരുന്നു. ആകാശമാര്‍ഗം നടത്തിയ സര്‍വേ ജനവാസ മേഖലകള്‍ പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള അലൈന്‍മെന്റാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ജിയോനാ കമ്പനിയാണ് സര്‍വേ നടത്തിയത്. അറുപത്തിയാറായിരത്തി എഴുപത്തിയൊമ്പത് കോടിയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരളാ റെയില്‍ വികസന കോര്‍പറേഷനാണ് നിര്‍മാണ ചുമതല.

11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരം മുതല്‍ തിരുനാവായ വരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പാത കടന്നുപോകുക. തിരുനാവായ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായും നഗരങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം ഒഴിവാക്കാന്‍ ആകാശ റെയില്‍പാത നിര്‍മിക്കും. 150 മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക. 2024 ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി രംഗത്ത് വന്നിരിന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്. അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും വന്ന് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല, ഭരണാധികാരിയാണെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker