EntertainmentRECENT POSTS
ശ്യാമ പ്രസാദ് ചിത്രത്തില്‍ നായകനായി എം.ജി ശ്രീകുമാര്‍
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍ നായകനായെത്തുന്നു. അറുപത് വയസ്സ് പിന്നിട്ട ഒരു ഗായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. തന്റെ ആത്മകഥാംശമുള്ള കഥാപാത്രമായതിനാലാണ് നായകവേഷം അവതരിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് എം.ജി ശ്രീകുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തില്‍ എം.ജി ശ്രീകുമാര്‍ നേരത്തെ മുഴുനീള വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News