കൊച്ചി : കേരളത്തിന്റെ ഷോപ്പിംഗ് സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരിയും കൊച്ചി നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്ത ലുലു മാളിന് ഇന്ന് ഒന്‍പത് വയസ്സ്. ഈ വിജയയാത്രയില്‍ രാജ്യത്തെ മറ്റേത് മാളിനേക്കാള്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതും അടക്കം നിരവധി നാഴികക്കല്ലുകള്‍ ലുലു മാള്‍ പിന്നിട്ടു. ഒൻപത് വർഷത്തിനിടെ 16 കോടി ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും അൻപതിനായിരം വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷം മാത്രം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 50 സ്റ്റോറുകള്‍ മാളില്‍ തുറന്നു. ഇതില്‍ മാംഗോ, നൈക്ക ലക്‌സ്, അര്‍മാനി എക്‌സ്‌ചേഞ്ച്, കളക്ടീവ്, ലിവൈസ് റെഡ്‌ലൂപ്, റിതുകുമാര്‍, എം.എ.സി, ബോംബെ സ്‌റ്റോര്‍, ഫണ്‍ട്യൂറ, സ്റ്റാര്‍ ബക്‌സ് ഉള്‍പ്പെടെ 20 ബ്രാന്‍ഡുകള്‍ കേരളത്തില്‍ ആദ്യമായാണെത്തുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ദീർഘവീക്ഷണത്തിൽ ഉയർന്നുപൊങ്ങിയ മാളിൽ
പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിച്ചു. മാൾ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളിയിൽ ഉൾപ്പെടെ ഇക്കാലയളവിൽ
വൻ വികസനമാണുണ്ടായത്. ആയിരത്തോളം പുതിയ ഷോപ്പുകളാണ് മേഖലയിൽ തുറന്നത്.
ലുലു മാളിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മാര്‍ച്ച് 4ന് തുടങ്ങിയ ആകര്‍ഷകമായ ഓഫറുകള്‍ 14ന് അവസാനിയ്ക്കും. മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിയ്ക്കും. ദിവസേന സ്വര്‍ണ്ണനാണയങ്ങള്‍, എല്‍ഇഡി് ടിവികള്‍, ട്രോളി ഫീ ഷോപ്പിംഗ്, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഓരോ ഉപഭോക്താക്കള്‍ക്കും സ്വന്തമാക്കാം.
ഇക്കാലയളവില്‍ മാത്രം 32 അവാര്‍ഡുകളെന്ന നേട്ടം, മാളിന്റെ ജനപ്രീതി ഉയരുന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്. ഒന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ സൂരജ് സന്തോഷിന്റെ ബാന്‍ഡ് അവതരിപ്പിയ്ക്കുന്ന സംഗീത നിശ മാളില്‍ അരങ്ങേറും. മാര്‍ച്ച് 12ന് വൈകിട്ട് 6 മുതല്‍ 7.30 വരെയാണ് സംഗീത നിശ.
അടുത്തിടെ ബെംഗലൂരുവിലും തിരുവനന്തപുരത്തും കൂടി ഷോപ്പിംഗ് മാളുകള്‍ തുറന്ന് വളരെ വേഗത്തിലാണ് ലുലു ഗ്രൂപ്പ് രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കുന്നത്. ലഖ്‌നൗവിലെ മാളിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.