
പാലക്കാട്: രോഗബാധിതനായ ആളുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് ആനമല സ്വദേശി കാളിങ്കരാജാണ് (53) അറസ്റ്റിലായത്. കൊഴിഞ്ഞാമ്പാറ പോലീസ് ആണ് പ്രതിയെ കൈയ്യോടെ പൊക്കിയത്. പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരു ഭാഗം തള൪ന്ന കൊടുവായൂ൪ സ്വദേശിയുടെ ലോട്ടറി ടിക്കറ്റാണ് ഇയാൾ തട്ടിയെടുത്തത്.
സമാനമായ മറ്റൊരു കേസിലാണ് കാളിങ്കരാജ് അറസ്റ്റിലായത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊടുവായൂർ സ്വദേശിയുടെ ടിക്കറ്റ് തട്ടിയെടുത്ത കാര്യവും സമ്മതിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News