27.8 C
Kottayam
Friday, May 31, 2024

‘മറിമായം’ താരങ്ങളായ ലോലിതനും മണ്ഡോദരിയും വിവാഹിതരാകുന്നു

Must read

മറിമായം എന്ന ഹാസ്യ പരിപാടിയിലൂടെ പ്രേഷകരുടെ ഇഷ്ട ജോഡികളായ ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് പരമ്പരയില്‍ ലോലിതനായെത്തുന്നത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹം. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്ക്കെത്തിയത്.

വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധേയമാവുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പിസോഡിന്റെ ഭാഗമാണിത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഘമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week