FeaturedHome-bannerKeralaNews

ലോക്ക് ഡൗണ്‍ എങ്ങനെ? ഒഴിവുലഭിയ്ക്കുന്ന ആവശ്യസേവനങ്ങള്‍ ഇവയൊക്കെ

ഡല്‍ഹി: കൊവിഡ് 19 രോഗബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 75 ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രോഗബാധ സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ ലോക്ക്ഡൗണിന്റെ പരിധിയില്‍ വരുമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അത്യാവശ്യങ്ങളൊഴികെ മറ്റൊന്നിനും വീടു വിട്ട് പുറത്തുപോകാന്‍ അനുവദിക്കാത്ത കര്‍ശന നിയമമാണ് ലോക്ക്ഡൗണ്‍ നിയമം.

1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്‌ഡൌണ്‍ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗണ്‍ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കള്‍ക്ക് മാത്രമാണ് ഇളവ് കിട്ടുന്നത്.ഗതാഗത സംവിധാനം പൂര്‍ണമായി നിയന്ത്രിയ്ക്കും.

ലോക്ക്ഡൗണില്‍ നിന്നും ഒഴിവ് ലഭിയ്ക്കുന്ന ആവശ്യവസ്തുകള്‍ ഇവയാണ്

1. ആശുപത്രികള്‍, മരുന്നു കടകള്‍
2. പൊലീസ് അഗ്‌നിശമന സേന
3. ഗ്രോസറി കടകള്‍,റേഷന്‍ കടകള്‍, ന്യായവില കടകള്‍
4. മരുന്ന് ഭക്ഷണം എന്നിവയുടെ ഓണ്‍ലൈന്‍ വ്യാപാരം
5. ജലം, വൈദ്യുതി, പാചകവാതക വിതരണ സംവിധാനങ്ങള്‍
6. മാധ്യമങ്ങള്‍
7. ബാങ്കുകള്‍, എടിഎമ്മുകള്‍
8.പാല്‍
9. അവശ്യസേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍
10. ഭക്ഷണം പാര്‍സല്‍ സര്‍വീസ് നടത്തുന്ന ഭക്ഷണശാലകള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker