KeralaNews

ലോക്ക് ഡൗണ്‍ ഇളവുകളില്‍ തീരുമാനം കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളില്‍ കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം തീരുമാനം മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്തിന് ആശങ്കവേണ്ടതില്ല. കാസര്‍ഗോഡും സ്ഥിതി ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

<p>കേന്ദ്ര തീരുമാനം വരുന്നതിനു മുന്‍പ് ലോക്ക്ഡൗണില്‍ കേരളത്തില്‍ മാത്രം ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. രോഗ വ്യാപനത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാനായെന്ന ആത്മവിശ്വാസം സംസ്ഥാനത്തിനുണ്ട്.</p>

<p>എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും സംസ്ഥാനം കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker