തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിട്ടും അതിനെ അവഗണിച്ച് പലരും വെറുതെ തമാശയ്ക്ക് പുറത്തിറങ്ങി നടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
<p>തിരുവനന്തപുരത്ത് ഇത്തരത്തില്‍ ലോക്ക് ഡൗണില്‍ പുറത്തിറങ്ങി നടന്ന യുവാവിന് കിട്ടയത് എട്ടിന്റെ പണി. പോലീസ് വാഹനം തടഞ്ഞപ്പോള്‍ പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാന്‍ പോകുന്നുവെന്നും ചിലവിനുള്ള പണം നല്‍കണം എന്ന് കള്ളം പറഞ്ഞ യുവാവാണ് ഒടുവില്‍ കുടുങ്ങിയത്. ഹെല്‍മറ്റ് ധരിക്കാതെയാണ് വാഹനവുമായി ഇയാള്‍ എത്തിയത്. യാത്ര തുടരാം എന്നാല്‍ ഹെല്‍മറ്റില്ലാത്തതിന് പിഴയടക്കാന്‍ പറഞ്ഞപ്പോഴാണ് കള്ളി വെളിച്ചത്തായത്. </p>
<p>സംഭവം കൈവിട്ട് പോയെന്നറിഞ്ഞതോടെ യുവാവ് കരച്ചിലായി. കൈയില്‍ ആകെയുള്ളത് 30 രൂപ. ഒടുവില്‍ സുഹൃത്തിന്റെ കൈയില്‍ നിന്ന് പണംകടം വാങ്ങിയാണ് യുവാവ് പിഴയൊടുക്കി മടങ്ങിയത്. </p>