തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് സൂചനകള്‍. പെരുമാറ്റച്ചട്ടത്തോടെ വോട്ടെടുപ്പ് ഒക്ടോബര്‍ , നവംബർ മാസത്തില്‍ തന്നെ നടത്താനാണ് തീരുമാനം.കൊറോണ വ്യാപനം കണക്കിലെടുത്ത് 65 വയസ്സു കഴിഞ്ഞവര്‍ക്ക് വോട്ടു ചെയ്യാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും, പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാം വാരത്തില്‍ പുറത്തിറക്കും.
കൊറോണ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനെ കൊറോണപ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News