KeralaNewsRECENT POSTS
ജര്‍മന്‍ വനിതയുടെ തിരോധാനം: കേരളാ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി
തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ ജര്‍മന്‍ വനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സഹായം തേടി കേരളാ പോലീസ്. കാണാതായ ലിസ വെയ്‌സിന്റെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അമൃതാനന്ദമയി മഠത്തില്‍ ലിസ പോയിട്ടില്ലെന്ന് തെളിഞ്ഞതോടെ ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തുകയാണ്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു. ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News