<p>ഹൈദരാബാദ്:കൊവിഡ് ലോക്കൗ ഡൗണിനേത്തുടര്‍ന്ന് മദ്യം ലഭിയ്ക്കാതെ വന്നതോടെ ആത്മഹത്യാശ്രമങ്ങളും അസ്വസ്ഥതകളും കേരളത്തില്‍ മാത്രമല്ല.തെലുങ്കാനയില്‍ നിന്നാണ് പുതിയ വാര്‍ത്തകള്‍</p>
<p>തെലുങ്കാനയില്‍ മദ്യം ലഭിക്കാതെ അസ്വസ്ഥത പ്രകടിപ്പിച്ച മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് അല്‍പ്പം വ്യത്യസ്തമായ മാര്‍ഗ്ഗത്തിലാണ് സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. വഴിവക്കിലെ ട്രാന്‍സ്‌ഫോമറില്‍ നിന്ന് സ്വയം ഷോക്കേല്‍പ്പിച്ചാണ് 40കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് ഇയാള്‍ ട്രാന്‍സ്‌ഫോമറിന് സമീപം എത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്ന് സംരക്ഷണ വേലി മറികടന്ന് ട്രാന്‍സ്‌ഫോമറിന് സമീപത്ത് എത്തുകയായിരുന്നു.</p>
<p>ഫ്യൂസ് ബോക്‌സുകളില്‍ തുടര്‍ച്ചയായി ഇടിച്ച ഇയാള്‍ക്ക് ഇതിനിടെ ഷോക്കേറ്റു. ആത്മഹത്യാ ശ്രമം കണ്ട സമീപവാസികള്‍ ഉടന്‍ തന്നെ വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായി. പൊള്ളലേറ്റ ഇയാളെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്നതാണ് ഇയാളെ അസ്വസ്ഥനാക്കിയത്.</p>