Home-bannerNationalNewsRECENT POSTS

ഇന്ത്യയില്‍ സ്ത്രീകളിലെ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി സര്‍വ്വേ; കാരണം ഇതാണ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളില്‍ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. കമ്മ്യൂണിറ്റി എഗെയ്ന്‍സിറ്റ് ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് നടത്തിയ സര്‍വേയിലാണ് സ്ത്രീകളില്‍ മദ്യപാന ശീലം വര്‍ധിക്കുന്നതായി വ്യക്തമായത്. ഡല്‍ഹിയിലെ 18-70 പ്രായക്കാര്‍ക്കിടയിലെ 5000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്. സ്ത്രീകളില്‍ മദ്യപാന ശീലം കൂടുന്നതോടൊപ്പം കുടിക്കുന്ന മദ്യത്തിന്റെ അളവിലും വര്‍ധനവുണ്ടെന്നാണ് കണ്ടെത്തല്‍.

18-45 പ്രായക്കാര്‍ക്കിടയില്‍ അമിത മദ്യപാന ശീലമുണ്ടെന്നും പഠനം പറയുന്നു. ഉയര്‍ന്ന സാമ്പത്തികാവസ്ഥ, ആഗ്രഹങ്ങള്‍, സാമൂഹിക സമ്മര്‍ദം, ജീവിത രീതി എന്നിവയാണ് സ്ത്രീകളെ മദ്യപാനത്തിലേക്ക് അടുപ്പിക്കുന്നതായി കണ്ടെത്തിയ കാരണങ്ങള്‍. സിനിമയും ടെലിവിഷനും മദ്യപാനത്തെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം പറയുന്നു. 2010-2017 കാലഘട്ടത്തില്‍ രാജ്യത്തെ മദ്യപാനം 38 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ആളോഹരി മദ്യപാനം 2.4 ലിറ്ററില്‍നിന്ന് 5.7 ലിറ്ററായി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകളിലെ മദ്യപാനം 25 ശതമാനം വര്‍ധിച്ചെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker