പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനും ഇഷ്ടമാണ്, വിവാഹത്തിനോട് ഒട്ടും താല്‍പര്യമില്ല! പിതാവിനെ പോലെ ശ്രുതി ഹാസനും
ചെന്നൈ:ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ പ്രണയബന്ധങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിട്ടുള്ള നടനാണ് കമല്‍ ഹാസന്‍. നടി ശ്രീവിദ്യയുമായി പ്രണയത്തില്‍ ആയിരിക്കുന്ന കാലത്താണ് കമല്‍ നര്‍ത്തകി കൂടിയായ വാണിഗണപതിയെ വിവാഹം കഴിക്കുന്നത്.
വാണിയ്‌ക്കൊപ്പം ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നതിനിടെയാണ് കമല്‍ ഹാസന്‍ നടി സരികയുമായി പ്രണയത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് ജീവിക്കുകയും മൂത്ത മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തതിന് ശേഷമാണ് വിവാഹിതരാവുന്നത്. രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതിന് ശേഷം സരികയുമായി വേര്‍പിരിഞ്ഞ കമല്‍ ഹാസന്‍ നടി ഗൗതമിയമായി റിലേഷന്‍ഷിപ്പിലായി.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഗൗതമി മകള്‍ക്കൊപ്പം കമല്‍ ഹാസനൊപ്പം വര്‍ഷങ്ങളോളം ലിവിങ് ടുഗതറായി ജീവിച്ചു. എന്നാല്‍ ഈ ബന്ധവും അധിക കാലം മുന്നോട്ടു പോയില്ല. വളരെ മോശമായ രീതിയിലാണ് കമല്‍ ഹാസനും ഗൗതമിയും വേര്‍പിരിയുന്നത്. ഇതിന് കാരണമായി ചില നടിമാരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു.
ഇപ്പോഴിതാ പിതാവിന്റെ പാതയിലൂടെ ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് നടി കൂടിയായ ശ്രുതി ഹാസന്‍. പ്രണയബന്ധങ്ങള്‍ ഇഷ്ടമാണെങ്കിലും വിവാഹം കഴിക്കാന്‍ തനിക്ക് തീരെ താല്പര്യമില്ലെന്നാണ് പുതിയൊരു അഭിമുഖത്തില്‍ ശ്രുതി വെളിപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മൈക്കിള്‍ കോര്‍സലേയുമായി ശ്രുതി പ്രണയത്തിലായിരുന്നു. ഇരുവരും കുറേക്കാലം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടാവുകയും ശ്രുതി മൈക്കിളുമായി വേര്‍പിരിയുകയുമായിരുന്നു. ഇതിന് പിന്നാലെ നടി വീണ്ടും പ്രണയത്തിലായി.
ശ്രുതിയുടെ 35 ജന്മദിനത്തിലാണ് രണ്ടാമത്തെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡല്‍ഹി സ്വദേശിയും ഡ്യൂഡില്‍ ആര്‍ട്ടിസ്റ്റുമായ ശാന്തനു ഹസാരികയുമായി നടി പ്രണയത്തിലായി. ഇരുവരും വര്‍ഷങ്ങളോളം ലിവിങ് ടുഗെതറായി ജീവിച്ചു. എന്നാല്‍ ഈ പ്രണയവും വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. താനിപ്പോള്‍ സിംഗിള്‍ ആണെന്ന് നടി പറഞ്ഞതോടെയാണ് ശാന്തനുവുമായിട്ടുള്ള ബന്ധം അവസാനിച്ചതായി പുറംലോകം അറിഞ്ഞത്.
എന്തായാലും വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ശ്രുതി ഉറപ്പിച്ച് പറയുന്നത്. ‘ഒരാളുമായി ഒരു പ്രണയബന്ധത്തിലായിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. പ്രണയിക്കാനും ഇഷ്ടമാണ്. എനിക്ക് ആരോടെങ്കിലും ബന്ധപ്പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും, ഇതുവരെ എനിക്ക് ഏറ്റവും സവിശേഷമായ വ്യക്തി ആണെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. അതുപോലൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല.
ഇതെന്റെ സ്വന്തം ഇഷ്ടം മാത്രമാണ്. വിവാഹത്തെ കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. എനിക്ക് ഇതുവരെ അതില്‍ താല്‍പ്പര്യവുമില്ല. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെങ്കിലും ആര്‍ക്കും ഭാവി പ്രവചിക്കാന്‍ കഴിയാത്തത് കൊണ്ട് മുന്നോട്ടുള്ള ജീവിതത്തില്‍ എന്തും സംഭവിക്കാമെന്നും ശ്രുതി പറഞ്ഞു.
മൈക്കിളിനും ശാന്തനുവിനും പുറമേ തെന്നിന്ത്യയിലെ ചില നടന്മാരുടെ പേരിനൊപ്പവും നടി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. നടന്‍ സിദ്ധാര്‍ത്ഥിനൊപ്പം അഭിനയിച്ചപ്പോഴാണ് ശ്രുതിയും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന കഥ പ്രചരിച്ചത്.
അതുപോലെ ‘3’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ധനുഷും ശ്രുതിയും പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിതാവിന്റെ ജീവിതത്തില്‍ നിരവധി പ്രണയ വിവാദങ്ങള്‍ നേരിട്ടത് പോലെ മകളും പ്രണയ വിവാദങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.