26.3 C
Kottayam
Tuesday, November 5, 2024
test1
test1

വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ഫ്രെയിമിലേക്ക് കയറി വന്ന പെണ്‍കുട്ടിയെ ജീവിതസഖിയാക്കി യുവാവ്; ഒരു അഡാറ് ലൗ സ്‌റ്റോറി

Must read

വിവാഹ ഫോട്ടോയെടുക്കാനെത്തിയപ്പോള്‍ തന്റെ ക്യാമറയിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയെ ജീവിതസഖിയാക്കി ലിജിന്‍ എന്ന ചെറുപ്പക്കാരന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്റെ ക്യാമറ അവള്‍ക്കൊപ്പം അവളറിയാതെ സഞ്ചരിക്കുകയായിരുന്നുവെന്ന് ലിജിന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ലിജിന്‍ തന്റെ പ്രണയ കഥ പങ്കുവെച്ചത്. തന്റെ പ്രണയം ഒരു ഷോര്‍ട് ഫിലിം ആക്കാണമെന്നാണ് ലിജിന്റെ ആഗ്രഹം. സംഭവം എന്തായാലും സോഷ്യല്‍മീഡിയയില്‍ ഹിറ്റായി.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

…..❤എന്റെ പ്രണയകഥ ❤…..

തൃശൂരിൽ ഒരു കല്യാണവർക്കിന്‌ candid ഫോട്ടോഗ്രാഫർ ആയിട്ട് പോയതായിരുന്നു കുറച്ച് മാസം മുൻപ്. അവിടെ ഒരു പെൺകുട്ടി. അവളുടെ ചിരിയും തമാശകളും കുസൃതികളും, എന്റെ ക്ലിക്കുകളിൽ ഭൂരിഭാഗവും അതായിരുന്നു, അവളായിരുന്നു.. എന്റെ ക്യാമറ അവൾക്കൊപ്പം അവളറിയാതെ സഞ്ചരിച്ചു.. എല്ലാരോടും ചിരിച്ചു കളിച്ചു നടക്കുന്ന ഒരു പെൺകുട്ടി. അന്നവളെ പരിചയപ്പെടണം എന്നുണ്ടായിരുന്നു. പ്രണയമൊന്നും തോന്നീട്ടല്ല, മറ്റൊരു പെൺകുട്ടിയിലും ഞാൻ കണ്ടിട്ടില്ലാത്ത smartness അവളിൽ ഉണ്ടായിരുന്നു. അതുകൊണ്ട്.

ഫാമിലി ഫോട്ടോസ് എടുക്കാൻ വീട്ടിനുള്ളിൽ കയറി തിരിച്ചു പുറത്തേക്കു വരുമ്പോളേക്കും അവൾ പോയിരുന്നു. അവളെ കുറിച്ച് ആരോടെങ്കിലും ചോദിക്കണമെങ്കിൽ എനിക്കറിയുന്ന ആരും അവിടെ ഇല്ലായിരുന്നു.
ആദ്യായിട്ടാണ് ഒരാളെ പരിചയപ്പെടാൻ പറ്റിയില്ലലോ എന്ന നഷ്ടബോധം എന്നെ അലട്ടിയത്. പേരും അറീല്ല. പേരറിയാമെങ്കിൽ അത് വച്ചു fb യിൽ എങ്കിലും സെർച്ച്‌ ചെയ്തു നോക്കാമായിരുന്നു.
കോഴിക്കോട് ആയിരുന്നേൽ എങ്ങനെ എങ്കിലും ഞാൻ കണ്ടെത്തിയേനെ. പക്ഷെ ഇത് തൃശൂർ. അന്നവിടെ നിന്നും wrk കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിൽ അവൾ ആയിരുന്നു മനസ്സിൽ.

വീട്ടിലെത്തി. കുറച്ചു ദിവസങ്ങൾ കടന്നു പോയി. അവളും അവളുടെ ഓർമകളും മറന്നു. ഓരോരോ തിരക്കിലേക് ജീവിതം പൊയ്ക്കൊണ്ടിരുന്നു..

അങ്ങനെ എന്റെ സുഹൃത്ത് അഞ്ജുവിന്റെ കുട്ടിയുടെ പിറന്നാൾ. അതിന്റെ photography ആയിരുന്നു. അവിടെ നിന്നും എനിക്ക് അവരുടെ വക ഒരു കല്യാണാലോചന. അഞ്ജുവിന്റെ കൂടെ പഠിച്ച കുട്ടി. ഞാൻ ഇപ്പോൾ കല്യാണം ഒന്നും നോക്കുന്നില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറി. വീട്ടിലെത്തി whtspl നോക്കിയപ്പോൾ അഞ്ജുവിന്റെ കുറച്ചു msgs. അവളുടെ കൂട്ടുകാരിയെ കുറിച്ചുള്ള കുറച്ചു വർണനകളും രണ്ടു ഫോട്ടോയും. ആളു വളരെ സുന്ദരി. ഞാൻ എന്റെ മനസിനോട് പറഞ്ഞു “ലിജിനെ നീ വീഴരുത്. നമുക്ക് ബാച്ചിലർ life”.
പക്ഷെ അഞ്ജു വിടുന്ന ലക്ഷണം ഇല്ല. ഫോട്ടോകൾ വന്നു കൊണ്ടേ ഇരുന്നു..
കൂട്ടത്തിൽ ഒരു ഗ്രൂപ്പ്‌ ഫോട്ടോയും വന്നു. ഈ സുന്ദരിയും അവളുടെ കുറച്ചു ഫ്രണ്ട്സും.

ആ ഫോട്ടോ കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം ഈ ലോകത്തു വേറെ ആർക്കും ഉണ്ടായിക്കാണില്ല. കാരണം അന്ന് കല്യാണ വീട്ടിൽ എനിക്ക് മിസ്സായ ആ ക്യാൻഡിഡ് പെൺകുട്ടി ആ ഗ്രൂപ്പ്‌ ഫോട്ടോയിൽ ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ അഞ്ജുവിനെ വിളിച്ചു. ഗ്രൂപ്പ്‌ ഫോട്ടോയിൽ കണ്ട അന്നത്തെ ക്യാൻഡിഡ് കുട്ടിയെ കുറിച്ച് ചോയ്ച്ചു. അവൾക്കു അറിയില്ല എന്ന് പറഞ്ഞു. ഞാൻ വിട്ടില്ല എനിക്കവൾ കല്യാണം ആലോചിച്ച കുട്ടിയുടെ നമ്പർ വാങ്ങി അവളെ വിളിച്ചു ഇവളെക്കുറിച്ചു ചോദിച്ചു മനസിലാക്കി.

പേര് ശിൽപ. വീട് ഇരിഞ്ഞാലക്കുട. Makeup wrks. പോരാത്തതിന് സിംഗിൾ. ശിൽപയുടെ നമ്പർ വാങ്ങാനോ അവളെ പരിചയപ്പെടാനോ ഉള്ള ധൈര്യം എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. എന്ത് പറഞ്ഞു പരിചയപെടും. എന്നെ അവൾക്കു അറിയുക പോലുമില്ല.. പോരാത്തതിന് ഞാൻ കോഴിക്കോട് അവൾ തൃശൂർ.
അവളുടെ fb id തപ്പി പിടിച്ചു requst വിട്ടു..
Accept ചെയ്തില്ല. Daily നോക്കും accept ചെയ്തോ എന്ന്. എവിടെ. പക്ഷെ അവളുടെ ഐഡിയിൽ നിന്നും അവളുടെ ഫാമിലിയിൽ ഉള്ള പലരെയും ഞാൻ എന്റെ ഫ്രണ്ട്‌സ് ആക്കി. അവളുടെ കുറെ സുഹൃത്തുക്കളെയും. അവരോടു ചാറ്റ് ചെയ്തു അവരുടെ ഒക്കെ സൗഹൃദം സമ്പാദിച്ചു.. ഭാവിയിൽ അടി വരാൻ സാധ്യത ഉള്ള വഴികൾ ബ്ലോക്ക്‌ ചെയ്യുന്നതാണ് എപ്പോളും നല്ലത്. So.
പക്ഷെ അവൾ എന്നെ accept ചെയ്തേ ഇല്ല.

അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞു, അഞ്ജു എനിക്ക് ആലോചിച്ച കുട്ടിയുടെ കല്യാണം ഉറപ്പിച്ചു. 2 മാസത്തിനു ശേഷം അവളുടെ കല്യാണവും ആയി. അവളെ makeup ചെയ്യുന്നത് ശിൽപ ആണെന്നു അറിയാവുന്നതു കൊണ്ട് അവളുടെ wedding ഫോട്ടോഗ്രഫി ഞാൻ വൻ നഷ്ടത്തിൽ എടുത്തു.

അവിടെ വച്ചു ആദ്യമായി അവളോട്‌ മിണ്ടി. ഞാൻ അവളുടെ പിന്നാലെ ഉള്ളത് അവൾക്കറിയാത്തതു കൊണ്ട് വളരെ ഫ്രണ്ട്‌ലി ആയിട്ട് അവൾ മിണ്ടി. ആ കല്യാണം കഴിയുമ്പോളേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു. അവിടെ വച്ചു ഞാൻ എന്റെ request അവളെ കൊണ്ട് accept ചെയ്യിപ്പിച്ചു.
അവളറിയാതെ എടുത്ത അവളുടെ ചിരിയും സന്തോഷങ്ങളും അവൾക്കു അയച്ചു കൊടുത്തു. ഞങ്ങളുടെ സൗഹൃദം വളർന്നു.

അവളെ ഞാൻ കൂടുതൽ കൂടുതൽ മനസിലാക്കാൻ ശ്രമിച്ചു..
അവളുടെ ജീവിതത്തിൽ അവൾ സഞ്ചരിച്ച വഴികളിലൂടെ ഞാനും സഞ്ചരിച്ചിരുന്നത് കൊണ്ടായിരിക്കാം ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങളിൽ സാമ്യത ഉണ്ടായിരുന്നത്. എന്റെ ചിന്തകളോട് ചേർന്ന് പോകുന്നതായിരുന്നു അവളുടെ ചിന്തകളും.

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ പറഞ്ഞു . എനിക്ക് നിന്നെ ഇഷ്ടമാണ്.

ഒന്ന് ഫ്രണ്ട്‌സ് ആയാൾ അപ്പോളേക്കും ഇഷ്ടാണെന്നു പറഞ്ഞു പിറകെ വരുന്നതാണ് എല്ലാരുടേം സ്വഭാവം അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു ഇവളങ്ങു ചൂടായി.

ഒടുവിൽ അവളുടെ പഞ്ച് ഡയലോഗ്.
അവളെ അത്രക്ക് ഇഷ്ടമാണെങ്കിൽ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ. അതിനുള്ള ധൈര്യം ഉണ്ടോ എന്നൊരു വെല്ലുവിളിയും. എന്നിട്ട് അവളുടെ അഡ്രെസ്സ് പറഞ്ഞും തന്നു.

വീട്ടിൽ വന്നു പെണ്ണ് ചോദിച്ചിട്ട് ഇഷ്ടല്ല എന്ന് പറഞ്ഞാൽ അവിടെ വരെ വന്ന പെട്രോൾ ക്യാഷ് തരേണ്ടി വരുമെന്നു ഞാനും.

അതിനു ആദ്യം വാ എന്നിട്ടല്ലേ ബാക്കി എന്ന് അവൾ

ഇതൊക്കെ കേട്ടാൽ ഞാൻ പിന്നെ ആ വഴിക്ക് പോകില്ല എന്ന കടുത്ത ആൽമവിശ്വാസം ആയിരിക്കും അവളെ കൊണ്ടത് പറയിപ്പിച്ചത്. പക്ഷെ എന്ത് ചെയ്യാം എന്റെ പേര് ലിജിൻ എന്നാണെന്നു അവൾക്കു അറിയില്ലലോ.

അന്ന് തന്നെ ഞാൻ അവളുടെ അമ്മയെ വിളിച്ചു സംസാരിച്ചു. എന്നെ കുറിച്ചും എന്റെ ജോലിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ഞാൻ സഞ്ചരിച്ച ജീവിതത്തെ കുറിച്ചുമെല്ലാം അവരുടെ മുന്നിൽ പറഞ്ഞു.
എന്നെ കുറിച്ച് അന്വേഷിച്ചിട്ടു ഞാൻ നിങ്ങളുടെ മകൾക്കു പറ്റിയ ആളാണെന്ന് തോന്നുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ ശിൽപയെ ഞാൻ കല്യാണം കഴിച്ചോട്ടെ എന്ന് ഞാൻ തന്നെ അവരോടു ചോദിച്ചു.
വീട്ടുകാരോടൊക്കെ ആലോചിച്ചിട്ട് പറയാമെന്നും പറഞ്ഞു അവർ ഫോൺ വച്ചു.

അവളുടെ വീട്ടിൽ നിന്നും ശിൽപ്പയോട് എന്നെ കുറിച്ച് ചോദിച്ചു. അവൾ ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും എന്നെ കുറിച്ചും ഒക്കെ അവർക്ക് മുന്നിൽ പറഞ്ഞു.

ഈ ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ ഫോൺ calls msgs ഒന്നും അധികം ഉണ്ടായിരുന്നില്ല. വീട്ടിൽ ശിൽപയുടെ മുകളിൽ ഒരു നോട്ടം വീണിരുന്നു അപ്പോളേക്കും.

രണ്ടു ദിവസമായിട്ടും ഇവളുടെ വീട്ടിൽ നിന്നും മറുപടി ഒന്നുമുണ്ടായില്ല. സംഗതി കൈവിട്ടു പോയെന്നു എനിക്ക് തോന്നി. ഇരിഞ്ഞാലക്കുട നിന്നും പശുക്കടവിലേക് 200 കിലോമീറ്റർ ദൂരം ഉണ്ട്. ഇത്ര ദൂരത്തേക് കെട്ടിച്ചയക്കാൻ അവർക്കു താല്പര്യമില്ല എന്ന തരത്തിലൊക്കെ സംസാരം ഉണ്ടായതോടെ ഞാൻ ഇത് നടക്കില്ല എന്ന് ഉറപ്പിച്ചു. അവരുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ശരിയാണ്. അവരുടെ മുന്നിൽ വളർന്ന പെൺകുട്ടിയെ ഇത്ര ദൂരത്തേക് കെട്ടിച്ചയക്കാൻ ആരായാലും ഒന്ന് മടിക്കും. അതും സിറ്റിയിൽ ജനിച്ചു വളർന്ന ഒരു കുട്ടിയെ പശുക്കടവ് പോലെ ഒരു ഗ്രാമത്തിലേക്ക്. അവരുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും അങ്ങനെയേ ചിന്തിക്കു. വീട്ടുകാർക്ക് താല്പര്യമില്ല ഇത് നടക്കാൻ സാധ്യത ഇല്ല എന്ന് ശിൽപയും പറഞ്ഞതോടെ സംഗതി പോയി എന്ന് ഞാനും ഉറപ്പിച്ചു..

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഞങ്ങക്കിടയിൽ മെസ്സേജും കോളുകളും ഒക്കെ പതിയെ കുറഞ്ഞ് കുറഞ്ഞു വന്നു.

ഞങ്ങൾ തമ്മിലുള്ള ഇഷ്ടം കണ്ടിട്ടാണോ അതോ ശിൽപയുടെ സന്തോഷങ്ങൾ ഇല്ലാതാവുന്നത് കണ്ടിട്ടാണോ എന്നറീല്ല എനിക്കൊരു ഫോൺ കാൾ. പെണ്ണുകാണാൻ ചെല്ലാൻ…
അവരുടെ മകൾ കണ്ടെത്തിയ വ്യക്തിയാണ് അവൾക്കു സന്തോഷം നൽകുന്നതെന്നു മനസിലാക്കി, ആ ജീവിതം അവൾക്കു സമ്മാനിക്കാൻ അവളുടെ കുടുംബം അവൾക്കൊപ്പം നിന്നു..

പിന്നെ എല്ലാം പെട്ടെന്നാരുന്നു. പെണ്ണുകാണൽ എൻഗേജ്മെന്റ് ഡിസംബർ 15ലേക്ക് കല്യാണവും ഉറപ്പിച്ചു..
ആരുടെയും സന്തോഷം ഇല്ലാതാക്കാതെ, ആരെയും വിഷമിപ്പിക്കാതെ, എല്ലാരുടെയും സമ്മതത്തോടെ ഞങ്ങൾ അങ്ങോട്ട്‌ ഒന്നാകാൻ പോകുന്നു.

ഇതിൽ ഏറ്റവും കോമഡി പെണ്ണുകാണൽ ആയിരുന്നു. അതിനെ കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ എഴുതാം..

Nb. ഇതെഴുതാൻ കാരണം ഒരുപാട് പേർ എന്നോട് ചോദിച്ചു. ശിൽപയെ എങ്ങനെ പരിചയപെട്ടു. പ്രണയമാണോ എന്നൊക്കെ. അവരോടൊന്നും മറുപടി പറഞ്ഞിരുന്നില്ല. അവർക്കു വേണ്ടി ആണ് ഇതെഴുതിയത്…

ഈ സംഭവം ഒരു ഷോർട് ഫിലിം ആക്കണം എന്നുണ്ട്. അതുകൊണ്ട് copyright ഉള്ള എഴുത്താണ് കേട്ടോ.. ഹിഹി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം:സര്‍ക്കാരിന് തിരിച്ചടി; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി തടഞ്ഞത്. എസ്റ്റേറ്റ് ഉടമകൾ നൽകിയ...

ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു, ജീവന്‍ രക്ഷിച്ച ലോക്കോ പൈലറ്റുമായി പ്രണയത്തിലായി യുവതി

ലണ്ടന്‍:ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന തോന്നലില്‍ നിന്നാണ് പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. എന്നാല്‍, ആ ഒരു നിമിഷത്തെ മറിക്കടക്കാന്‍ കഴിഞ്ഞാല്‍, അത്തരമൊരു നീക്കത്തിന് തന്നെ പലരും തയ്യാറാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍, മാനസിക പ്രശ്നങ്ങള്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.