EntertainmentNews
ഇത് എത്ര വര്‍ഷം പഴക്കമുള്ള ചിത്രമെന്ന് ആരാധകര്‍…ചിത്രം മാസങ്ങള്‍ മാത്രമാണ് പഴക്കമെന്ന് ലെനയും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലെന
കൊച്ചി: മോളിവുഡിലെ സമകാലിക നായികമാരില്‍ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ക്കൊണ്ടും വേഷങ്ങളുടെ വൈവിദ്ധ്യം കൊണ്ടും ശ്രദ്ധേയയായ നടിമാരില്‍ ഒരാളാണ് ലെന.ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്.
ഫ്‌ലാഷ് മൂവി മാഗസിനില്‍ അച്ചടിച്ചു വന്ന തന്റെ ചിത്രങ്ങള്‍ പങ്കു വെക്കയുകയാണ് താരം ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരം തന്റെ പഴയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ഇത് പഴയ ചിത്രം അല്ലേയെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ അല്ല ഇത് കുറച്ച് മാസങ്ങള്‍ മാത്രമേ പഴക്കമുള്ളു എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രായം പുറകിലേക്ക് ആണോ പോകുന്നേ എന്നായിരുന്നു ചിലരുടെ കമന്റുകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News