Home-bannerKeralaNewsRECENT POSTS
പേരില്‍ മാത്രമേ ഉള്ളൂ ‘ചെറു’, വില വാനോളമെത്തി; ചെറുനാരങ്ങ വില റെക്കോര്‍ഡിലേക്ക്
കൊച്ചി: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില റെക്കോര്‍ഡിലേക്ക്. കിലോയ്ക്ക് 250 മുതല്‍ 270 രൂപ വരെയാണ് ഇപ്പോഴത്തെ വില. തിരുവനന്തപുരത്ത് ഹോര്‍ട്ടികോര്‍പിന്റെ വില്‍പന ശാലകളില്‍ 230 രൂപയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. ആലപ്പുഴ, കോട്ടയം,എറണാകുളം,കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ് സ്റ്റാളുകളില്‍ ചെറുനാരങ്ങ വില ഇരുനൂറില്‍ താഴെ നില്‍ക്കുന്നത്. രണ്ടാഴ്ചയ്ക്കിടെയാണ് ചെറുനാരങ്ങ വിലയില്‍ പെട്ടെന്ന് കുതിപ്പുണ്ടായത്. ഓണത്തിന് ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 60 മുതല്‍ 80 രൂപയായിരുന്നു വില.
തമിഴ്നാട്ടില്‍ നിന്ന് വരവ് കുറഞ്ഞതാണ് വില പെട്ടെന്നുയരാനുള്ള കാരണമായി മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തെങ്കാശി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ചെറുനാരകം കൃഷിയില്‍ വിളവ് കുറഞ്ഞതും ഇതിന് കാരണമായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News