കോഴിക്കോട്: കൊവിഡ് കാലത്ത് പഠനം തടസമായപ്പോള്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങി നിയമ വിദ്യാര്‍ത്ഥിനി. ഓണ്‍ലൈന്‍ പഠനത്തിനുള്ള പണം കണ്ടെത്താനായിട്ടാണ് ശ്രീനിത്യയെന്ന നിയമ വിദ്യാര്‍ത്ഥിനി തൊഴിലുറപ്പ് ജോലി ചെയ്യുന്നത്. സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹവും അഛനമ്മമാരെ സഹായിക്കണമെന്ന തീരുമാനവുമാണ് തൊഴിലുറപ്പ് ജോലിക്കിറങ്ങാന്‍ കാരണം.
വീട്ടില്‍ അത്യാവശ്യം കൃഷിപ്പണിയൊക്കെ ഉള്ളത് കൊണ്ട് തൂമ്പയെടുത്തുള്ള ജോലി അത്ര പ്രശ്നമില്ല. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെനന് ചിന്തയും ശ്രീനിത്യയുടെ ഈ തൊഴിലിന് പിന്നിലുണ്ട്. പാലയാട് ക്യാമ്പസിലെ ഏഴാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയാണ്. അഴിയൂര്‍ കല്ലാമല സ്വദേശികളായ സുധര്‍മന്‍ ബിന്ദു ദമ്പതികളുടെ മകളാണ് ശ്രീനിത്യ.