Home-bannerKeralaNewsRECENT POSTS
കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍
മലപ്പുറം: കവളപ്പാറ മുത്തപ്പന്‍കുന്നില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓടിമാറിയതിനാല്‍ വന്‍ ദുരന്തം വഴിമാറുകയായിരിന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇവിടെ വലിയ ഉരുള്‍പൊട്ടലുണ്ടായത്. 40 ഓളം പേരെയാണ് കാണാതായിരിക്കുന്നത്. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായിരിക്കുന്നത്. 24 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 19 വീടുകള്‍ നിലനിന്നിരുന്ന പ്രദേശം തരിശായി മാറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News