Home-bannerKeralaNewsRECENT POSTS
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ കുറിച്യര്‍ മലയില്‍ ഉരുള്‍പ്പൊട്ടി. ഇന്നലെ രാത്രി 12:30 ഓടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മേല്‍മുറി ഭാഗത്തുനിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അതേസമയം ഷോളയാറില്‍ അങ്കണവാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്.
എറണാകുളം ഏലൂരില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണാണ് വീടുകളിലേറെയും തകര്‍ന്നത്. ഇതോടെ, പ്രദേശത്തെ വൈദ്യുത വിതരണം പൂര്‍ണമായും താറുമാറായിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News