KeralaNewsTop Stories
യു.പി.എസ്.സി പരീക്ഷയില്‍ മലയാളിയ്ക്ക് ഒന്നാം റാങ്ക്
കൊല്ലം: യുപിഎസ്‌സി കംബൈന്‍ഡ് ഡിഫന്‍സ് സിവില്‍ സര്‍വീസ് പരീക്ഷയുടെ വനിതാ വിഭാഗത്തില്‍ മലയാളിക്ക് ഒന്നാം റാങ്ക്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ലക്ഷ്മി ആര്‍ കൃഷ്ണനാണ് അഭിമാന നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യുപിഎസ്‌സിയുടെ കംബൈന്‍ഡ് ഡിഫന്‍സ് പരീക്ഷ ലക്ഷ്മി എഴുതുന്നത്.
എഴുത്ത് പരീക്ഷയില്‍ വിജയിച്ച ലക്ഷ്മി ഏപ്രിലില്‍ അഭിമുഖ പരീക്ഷയിലുംപങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഫലം വന്നത്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്മിക്ക് കരസേനയില്‍ ലഫ്റ്റനന്റ് പദവിയില്‍ ജോലി ലഭിക്കും. എന്നാല്‍ സിവില്‍ സര്‍വീസ് ആണ് ലക്ഷ്മിയുടെ ലക്ഷ്യം. അതുകൊണ്ട് പരിശീലനത്തിന് ചേരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News