ആഗ്ര: യു.പിയില്‍ വനിതാ ദന്തഡോക്ടറെ വീട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡോ.നിഷ സിംഗാള്‍(38)ആണ് കൊല്ലപ്പെട്ടത്. ആഗ്രയിലാണ് സംഭവം. സെറ്റ്‌ടോപ്പ് ബോക്സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ചയാളാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവ സമയം നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികള്‍ മറ്റൊരു മുറിയിലുണ്ടായിരുന്നു. കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം. നിഷയുടെ ഭര്‍ത്താവ് ഡോക്ടറായ അജയ് സിംഗാള്‍ ഈ സമയം ആശുപത്രിയിലായിരുന്നു.
സംഭവമറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ അജയ്, നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. കൊലനടത്തിയ ആളെ പോലീസ് പിടികൂടി. ശുഭം പതക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മോഷണം നടത്താനാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് പോലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News