വടക്കാഞ്ചേരി: പോലീസിനെ ആക്രമിയ്ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വടക്കാഞ്ചേരിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതി കസ്റ്റഡിയില്‍.ചാലിശേരി പട്ടത്തില്‍ റിമ(32)ആണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 29 നായിരുന്നു കേസിനാസ്പദമായ സംഭവം.റിമയുടെ കുടുംബവഴക്ക് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ നാട്ടുകാരുടെ പരാതിയേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരോടും വിവരങ്ങള്‍ ആരായവെ റിമയും സഹോദരങ്ങളായ റീജ,രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പോലീസുകാരനെ മര്‍ദ്ദിയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ ഫോണും റിമ നിലത്തെറിഞ്ഞ് കേടുവരുത്തി.യുവതിയുടെ സഹോദരങ്ങള്‍ ഒളിവിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News