മാനന്തവാടി: വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ടിബി സെന്ററിലെ ലാബ് ടെക്നീഷ്യന്‍ മേപ്പാടി സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വര്‍ക്കിംഗ് അറേഞ്ച്മെന്‍ന്റില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News