Newspravasi

വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച്‌ കുവൈത്ത്,യാത്രപ്രതിസന്ധിയിലായി പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് കൂടിയതിന്റെ പേരിലാണ് ഈ നടപടി. തുടര്‍ന്ന്, ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത് നൂറ് കണക്കിന് യാത്രക്കാരാണ്.കുവൈത്തില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തതെല്ലാം സ്വകാര്യ കമ്പനികളായ ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവരെയാണ് ഏല്‍പ്പിച്ചത്.

സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുമ്ബോള്‍ കുവൈത്തി കമ്പനികള്‍ക്കും തുല്യപരിഗണന നല്‍കണമെന്നാണ് ആവശ്യം.വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 101 വിമാനങ്ങളാണ് കുവൈത്തില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തത്. കുവൈത്ത് വിമാനത്താവളത്തിലെ തിരക്ക് കാരണമാണ് നിലവിലെ തീരുമാനമെന്നാണ് പറയുന്നത്. സര്‍വീസ് മുടങ്ങിയതോടെ യാത്രയ്ക്ക് എത്തിയവരും ബുദ്ധിമുട്ടിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button