‘കര്‍ണാടക സ്റ്റേറ്റ് സിലബസില്‍ ‘പോസ്റ്റ് മാന്‍’ ആയി കുഞ്ചാക്കോ ബോബന്‍’; വൈറല്‍ ചിത്രം പങ്കുവെച്ച് താരം
കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്മാന്‍ ചിത്രം വൈറലാവുന്നു. കര്‍ണാടകയിലെ സ്റ്റേറ്റ് സിലബസിലെ പുസ്തകത്തിലെ ചിത്രമെന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. പ്രൈമറി ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന തരത്തിലുള്ള പുസ്തകത്തിലെ പേജില്‍ പല ജോലികള്‍ ചെയ്യുന്നവരെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പോസ്റ്റ്മാന്‍ എന്നെഴുതി കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. 2010ല്‍ പുറത്ത് വന്ന ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം.
‘വര്‍ഷങ്ങള്‍ കഴിഞ്ഞാലും അഭിനയത്തിലെ സ്ഥിരത തുടരാന്‍ മമ്മൂട്ടിക്ക് കഴിയും’; ഫേസ്ബുക്ക് കുറിപ്പിന് വന്ന കമന്റിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍
ഇതിനിടക്ക് കുഞ്ചാക്കോ ബോബനും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘അങ്ങനെ കര്‍ണാടകയില്‍ ഗവണ്‍മെന്റ് ജോലിയും സെറ്റായി. പണ്ട് ലെറ്റര്‍ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.
താരത്തിന്റെ പോസ്റ്റിന് ആന്റണി പെപ്പെയും കമന്റുമായി എത്തി. ‘അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്,’ എന്നാണ് ആന്റണിയുടെ കമന്റ്.
ഭീമന്റെ വഴിയാണ് ഒടുവില്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അറിയിപ്പിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
‘എന്താടാ സജീ’ എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്. ജയസൂര്യ ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അറിയിപ്പ് എന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ചാക്കോ ബോബന്‍ ‘എന്താടാ സജീ’യില്‍ അഭിനയിക്കുക.