FeaturedHome-bannerKeralaNews
കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് ,നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിന് എത്തിയില്ലെങ്കിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻ്റ്.മുന്നറിയിപ്പില്ലാതെ വിചാരണയ്ക്ക് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.നേരത്തെ കേസിൽ മൊഴിനൽകാൻ എത്തണമെന്ന സമൻസ് കൈപ്പറ്റാതിരുന്നതിനെ തുടർന്നാണ് നടപടി.
പോലീസിന് ജാമ്യം നൽകാവുന്ന അറസ്റ്റ് വാറൻറ് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് 4 ന് ഹാജരാകാൻ കുഞ്ചാക്കോ ബോബനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച നിർണായക മൊഴി കുഞ്ചാക്കോ ബോബൻ നേരത്തെ പോലീസിന് നൽകിയിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ സിനിമയിൽ മഞ്‌ജു വാര്യർക്കൊപ്പം അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടതായാണ് കുഞ്ചാക്കോബോബൻ മൊഴി നൽകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News