EntertainmentRECENT POSTS
ചാക്കോച്ചന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ മിന്നും താരങ്ങളായി ദിലീപും കാവ്യയും; വീഡിയോ കാണാം
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നടന്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കണ്‍മണി പിറന്നത്. ഇസഹാക്ക് എന്ന പേരിട്ട കുട്ടിയുടെ മാമോദീസ ചടങ്ങായിരിന്നു ഇന്നലെ. ഇസഹാക്കിനെ കാണാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കാവ്യാ മാധവന്‍, ദിലീപ്, അനു സിതാര, അബു സലീം തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പള്ളിയില്‍ നടന്ന ചടങ്ങിന് ശേഷം അതിഥികള്‍ക്കായി പ്രത്യേക സത്കാരം ഒരുക്കിയിരുന്നു. മമ്മൂട്ടി കുടുംബ സമേതമാണ് സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ദുല്‍ഖറും അമാലും കുഞ്ഞും എത്തിയിരുന്നു. ദിലീപും കാവ്യയും പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് ചെയ്തത്. അതേസമയം ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ കുഞ്ഞിനു ചുറ്റും കറങ്ങുകയാണെന്നാണ് ഭാര്യ പ്രിയ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News