അമേരിക്കന്‍ സന്ദര്‍ശത്തിനൊരുങ്ങി കുമ്മനം; മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളനം
വാഷിംഗ്ടണ്‍: മൂന്നാഴ്ചത്തെ അമേരിക്കന്‍ സനന്ദര്‍ശത്തിനൊരുങ്ങി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മിസോറം മുന്‍ ഗവര്‍ണര്‍ കൂടിയായ കുമ്മനത്തിന്റെ യാത്രയെ രാഷ്ട്രീയ നിരീക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
നാളെ മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കുമ്മനം സന്ദര്‍ശനം നടത്തും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ന്യൂജഴ്‌സിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഗോള കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് എത്തുക.
മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.വാഷിങ്ടണ്‍ ഡിസി (ആഗസ്റ്റ്22) ഹൂസ്റ്റണ്‍( ആഗസ്റ്റ് 24 ), ഡാലസ്(ആഗസ്റ്റ് 25),ഫ്ലോറിഡ(ആഗസ്റ്റ് 27), ന്യൂജഴ്സി(ആഗസ്റ്റ്30), ന്യൂയോര്‍ക്ക(സെപ്റ്റ 3), ഫിലഡല്‍ഫിയാ(സെപ്റ്റ 4), ലൊസാഞ്ചല്‍സ്(സെപ്റ്റ 6)സാന്‍ ഡിയാഗോ( സെപ്റ്റ 8), സാന്‍ ഫ്രാന്‍സിസ്‌കോ(സെപ്റ്റ 9)എന്നിവിടങ്ങളിലാണ് സ്വീകരണ സന്ദര്‍ശനം നടത്തുക.