Home-bannerKeralaNewsRECENT POSTS

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താനില്ലെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരം ജില്ലാക്കമ്മിറ്റി പ്രകടിപ്പിച്ചത് അവരുടെ ആഗ്രഹമാണ്. പക്ഷേ അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് കുമ്മനം പറഞ്ഞു.

വട്ടിയൂര്‍കാവിലെന്നല്ല ഒരിടത്തും മത്സരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥികളെ പാര്‍ട്ടി ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കുമ്മനത്തിനു പുറമേ വി.വി.രാജേഷ്, പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.സുരേഷ് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker