തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് കുമ്മനം നിയമിക്കപ്പെട്ടത്. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്ത് നല്‍കി.
നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിര്‍ദേശം ചെയ്തത്. ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്തില്‍ സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. സമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News