Home-bannerKeralaNews
നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്കുനേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
സെക്രട്ടറിയേറ്റിനു മുന്നിൽ കെ എസ് യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം എൽ എ അടക്കം പത്തുപേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. എം എൽ എ യെക്കൂടാതെ കെ എസ് യു സംസ്ഥാന പ്രസിഡൻറ് കെ എം അഭിജിത്ത്, അബ്ദുൾ റഷീദ് (28) കണ്ണൂർ, നവീൻ നൗഷാദ് (28) കല്ലമ്പലം, യദുകൃഷ്ണൻ (25) കൊല്ലം, അഡാഫ് (26) മലപ്പുറം, സെയ്തലി (28) കായ്പ്പാടി, നൗഫൽ (26) കഴക്കൂട്ടം, ജോമോൻ (29) കുടപ്പനക്കുന്ന്, ജിഹാദ് (30) കല്ലമ്പലം എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News