25.4 C
Kottayam
Friday, May 17, 2024

കെ.എസ്.ആര്‍.ടി.സിയും ‘ആപ്പി’ലാകുന്നു; ബസ് എവിടെയെത്തി എപ്പോ എത്തും തുടങ്ങിയ കാര്യങ്ങളറിയാന്‍ ആപ്പ്

Must read

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയക്രമവും നിലവില്‍ എവിടെയെത്തിയെന്നും അറിയാന്‍ പുതിയ ആപ്പ്. ഡിപ്പോയില്‍ കാത്തിരിക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ ഡിപ്പോയിലെത്തി, എങ്ങോട്ടു പോകുന്നു എന്നീ വിവരങ്ങളും അറിയാം.

5500 ബസുകളില്‍ ഇതിനായി ജിപിഎസ് സ്ഥാപിക്കും. 10 ബസുകളില്‍ ആദ്യഘട്ട പരീക്ഷണം നടക്കുകയാണ്. പദ്ധതിക്കു 17 കോടി രൂപ അനുവദിച്ചു. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആപ്പ് പ്രയോജനപ്പെടും. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് എഴുതിക്കാണിക്കും. ഒപ്പം വാര്‍ത്തയും പാട്ടും കേള്‍ക്കാം. യാത്രക്കാരുടെ സൗകര്യത്തിനൊപ്പം പരസ്യ വരുമാനമാണു കെഎസ്ആര്‍ടിസി ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

ബസുകളില്‍ ജിപിഎസ് ഏകോപിപ്പിക്കുന്നതിനായി പ്രധാന കണ്‍ട്രോള്‍ റൂം ഉണ്ടാകും. ബസുകള്‍ സമയവും അകലവും പാലിച്ച് സര്‍വീസ് നടത്തുന്നതിനു കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദേശം നല്‍കാനുമാകും. 5500 ബസുകളിലേക്കായി 7500 രൂപ വീതം വില വരുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വാങ്ങും. 10 മുതല്‍ 1000 രൂപ വരെ പ്രീപെയ്ഡ് കാര്‍ഡ് യാത്രക്കാര്‍ക്ക് ലഭ്യമാക്കും. പണം നല്‍കാതെ ഈ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week