KeralaNewsRECENT POSTS
കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
കോഴിക്കോട്: മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലാണ് അപകടം. അതേദിശയില്‍ പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് വലതു വശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
തലയ്ക്ക് പരുക്കേറ്റ യാത്രക്കാരനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് മറിഞ്ഞങ്കിലും ആര്‍ക്കും പരുക്കില്ല. ഉടന്‍ തന്നെ തിരുവമ്പാടി ഡിപ്പോയില്‍ നിന്ന് മറ്റൊരു വാഹനമെത്തിച്ച് യാത്രക്കാരെ കയറ്റി യാത്ര തുടര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News