
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയപാത 766ല്‍ താമരശ്ശേരി അമ്പായത്തോട് ആണ് അപകടമുണ്ടായത്.
റോഡിലേക്ക് ഒടിഞ്ഞുവീണ മാങ്കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെയാണ് കെഎസ്ആര്‍ടിസി ബസ് എത്തിയത്. ഇവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം.
അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News