CrimeKeralaNews

കെഎസ്ഇബി വെബ് സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ്, കൈവശപ്പെടുത്തിയത് ലക്ഷങ്ങൾ, പോലീസ് കേസെടുത്തു

തിരുവനന്തപുരം: കെഎസ്ഇബിയുടെ (KSEB) വെബ് സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഉപഭോക്താക്കളിൽ നിന്നും ലക്ഷങ്ങളാണ് ഹൈ ടെക് സംഘം തട്ടിയത്. കെഎസ്ഇബി ചെയർമാന്‍റെ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

സൈറ്റിലെ പിഴവ് മുതലാക്കിയാണ് ഹെ ടെക് സംഘം തട്ടിപ്പ് നടത്തിയത്. www.kseb.in എന്ന സൈറ്റിലേക്കാണ് തട്ടിപ്പ് സംഘം ആദ്യമെത്തുക. ഉപഭേക്താവ് കണ്‍സ്യൂമ‍ർ നമ്പറും സെക്ഷന്‍ ഓഫീസും തെരഞ്ഞെടുത്താല്‍ മാത്രമേ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുക. എന്നാല്‍, കണ്‍സ്യൂമർ നമ്പർ അറിയണമെന്നില്ല. ഏതെങ്കിലും ഒരു നമ്പർ കൊടുക്കണം. ഒരു ഓഫീസും തെരഞ്ഞെടുക്കണം. മുന്നിൽ വരുന്നത് ഉപഭോക്താവിന്‍റെ മുഴുവൻ വിവരങ്ങളാണ്.

ഇങ്ങനെ ഫോണ്‍ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തും. ഉപഭോക്താവ് എന്ന് പണമടക്കണം, പണടച്ചില്ലെങ്കിൽ എന്ന് കണക്ഷൻ റദ്ദാക്കും തുടങ്ങിയ വിവരങ്ങൾ മനസിലാക്കും. എന്നിട്ടും ക്വിക് പെയിലേക്ക് കണ്‍സ്യൂമർ നമ്പർ നൽകും. ഇവിടെയും പണമടക്കുന്നത് സംബന്ധിച്ച എല്ലാ വിവരങ്ങലും ലഭിക്കും. പിന്നെ കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഉപഭോക്താവിനെ വിളിക്കും. ബില്ലിൽ പിഴവ് സംഭവിച്ചെന്നും ഉടൻ പണടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.

ഉപഭോക്താവിന് വിശ്വാസ്യത വരാൻ വൈദ്യുത കണക്ഷൻ എടുത്തത് മുതൽ അവസാനം ബില്ലടച്ചതും, പുതിയ ബില്ലിൻ്റെ വിവരങ്ങളും പറയും. ഇതോടെ ഉപഭോക്താവ് വെട്ടിലാകും. വിളിക്കുന്നത് കെഎസ്ഇബിയില്‍ നിന്നുതന്നെയാണെന്ന പലരും വിശ്വസിച്ചു. പിന്നീട് ഉപഭോക്താവിന് ഒരു എസ്എംഎസ് സന്ദേശം ലഭിക്കും. ഇന്ന് തന്നെ ഓണ്‍ ലൈൻ വഴി പണമച്ചില്ലെങ്കിൽ കറൻ്റ് കട്ട് ചെയ്യുമെന്ന് പറയുമ്പോള്‍ തട്ടിപ്പ് സംഘമയക്കുന്ന സൈറ്റിൽ കയറി പണടക്കും.

ഉപഭോക്താവിന്‍റെ പണം തട്ടിപ്പ് സംഘത്തിന്‍റെ  അക്കൗണ്ടിലേക്ക് പോകും. ഇങ്ങനെ നിരവധി പേർക്ക് പണം നഷ്ടമായി. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ സൈറ്റിൽ ചില സുരക്ഷ ക്രമീകരങ്ങള്‍ നടത്തി. ഇപ്പോള്‍ ഉപഭോക്താവിന്‍റെ ഫോണ്‍ നമ്പർ മറച്ചു. ക്വിക്ക് പെയിൽ പോയാൽ വിവരങ്ങള്‍ ലഭിക്കില്ലെന്നാണ് കെഎസ്ഇബി അവകാശപ്പെടുന്നത്. പക്ഷെ ഇപ്പോഴും ചില ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമാണ്. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ ഉപഭോക്താക്കള്‍ വീഴരുതെന്നാണ് കെഎസ്ഇബി പറയുന്നത്. തട്ടിപ്പിന് പിന്നിൽ വൻ സംഘം ഉണ്ടെന്നാണ് പൊലീസ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker