Home-bannerKeralaNewsPolitics

Thrikkakara by election : തൃക്കാക്കരയിൽ കെ.എസ്. അരുൺകുമാർ എൽ.ഡി.എഫ്. സ്ഥാനാർഥി

കൊച്ചി: തൃക്കാക്കരയിൽ (thrikkakara) സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺ കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. സിപിഎം (cpm)ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സിഐടിയു ജില്ലാ കമ്മിറ്റിയഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമായ അഡ്വക്കേറ്റ് കെ എസ് അരുൺ കുമാറിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കമാണ് തൃക്കാക്കരയിലേത്. ഡിവൈഎഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി സുപരിചിതനാണ്. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം നേടി നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇടതുപക്ഷമിറങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. വികസനം പറഞ്ഞ് വോട്ട് തേടുന്ന ഇടതുമുന്നണി  തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുകയാണ്. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker