EntertainmentKeralaNews

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി ‘കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി’; ട്രെയിലർ പുറത്ത്

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ മലയാളത്തിൽ വീണ്ടുമൊരു ഹൊറർ ത്രില്ലർ കൂടി. യുവതാരങ്ങളായ വിഷ്‍ണു ഉണ്ണികൃഷ്‍ണനും സാനിയ അയ്യപ്പനുമാണ് ‘കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി’ എന്ന ഹൊറർ ചിത്രത്തിലൂടെ കാണികളെ ഞെട്ടിക്കാൻ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഴങ്കഥയിൽ തുടങ്ങി കാടിനുള്ളിലെ വീട്ടിൽ വിഷ്ണുവിന്റെ കഥാപാത്രം എത്തിച്ചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. സൂരജ് ടോമാണ് ചിത്രത്തിന്റെ സംവിധാനം.

സംഗീത സംവിധായകനായ ആനന്ദ് മധുസൂദനന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ നോബിള്‍ ജോസ് ആണ്. സംഗീത സംവിധാനവും ആനന്ദ് മധുസൂദനന്‍ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഏപ്രിലില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സീ നെറ്റ്‍വര്‍ക്കിന്‍റെ ഒ.ടി.ടി പ്ലാറ്റ്ഫോം ആയ സീ5ലും, സീ കേരളത്തിലൂടെ ഡയറക്ട് ടെലിവിഷന്‍ പ്രീമിയര്‍ ആയും ചിത്രം ലഭ്യമായിരിക്കും.

വിജിലേഷ്, സന്തോഷ് ദാമോദര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജോയ് ജോണ്‍ ആന്‍റണി, ജോമോന്‍ കെ ജോണ്‍, ടോമി കുമ്പിടിക്കാരന്‍, അഭിജ ശിവകല, ഷെറിന്‍, ബേബി ശ്രീലക്ഷ്‍മി, ബേബി ഇസ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button