കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ കൂടിയതിനെ തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റ് താത്ക്കാലികമായി അടച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ രാവിലെ ഏഴ് മുതല്‍ 10 വരെ പ്രവര്‍ത്തിക്കുവാനായിരുന്നു തീരുമാനം.
എന്നാല്‍ ഇത് ലംഘിച്ച് കൂടുതല്‍ ലോറികളും വില്‍പ്പനക്കാരും ജനങ്ങളും എത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പും പോലീസും ഇടപെട്ട് മാര്‍ക്കറ്റ് താത്ക്കാലികമായി അടച്ചത്.
മീനുമായി എത്തിയ ഏഴ് ലോറികളും തിരിച്ചയച്ചു. 10ന് കോര്‍പ്പറേഷനില്‍ ചേരുന്ന യോഗത്തില്‍ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News