InternationalNews

കൊവിഡ് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കും; വരാനിരിക്കുന്നത് മഹാമാന്ദ്യമെന്ന് ഐ.എം.എഫ്

വാഷിംഗ്ടണ്‍: കൊവിഡ് 19 ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് ഐഎംഎഫ്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാകുമിതെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു.

<p>ഐഎംഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് ജോര്‍ജിവ ഇക്കാര്യം പറഞ്ഞത്. വളര്‍ന്നുവരുന്ന വിപണികളേയും വികസ്വര രാജ്യങ്ങളേയും ഏറ്റവും കൂടുതല്‍ മോശമായി സാമ്പത്തിക മാന്ദ്യം ബാധിക്കും.</p>

<p>മൂന്ന് മാസം മുമ്പ്, 2020 ല്‍ 160 അംഗ രാജ്യങ്ങളില്‍ ആളോഹരി വരുമാന വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ തലതിരിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം 170 രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാന വളര്‍ച്ച താഴേയ്ക്കായിരിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.</p>

<p>കൊവിഡ് നിരവധി ജീവനുകള്‍ നഷ്ടമാക്കിയപ്പോള്‍ ലോക്ക് ഡൗണുകള്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കി. ആഗോളതലത്തില്‍ തന്നെ ഈ വര്‍ഷം നെഗറ്റീവ് വളര്‍ച്ചയാകും രേഖപ്പെടുത്താന്‍ പോകുന്നത് എന്നകാര്യം വ്യക്തമാണ്. മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ തകര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker