കോട്ടയം: ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന്(ജൂണ്‍ 17) ലഭിച്ച 100 പരിശോധനാഫലങ്ങളില്‍ 96 എണ്ണം നെഗറ്റീവാണ്.
രോഗം സ്ഥിരീകരിച്ചവർ:
1. കുവൈറ്റില്‍നിന്നും മെയ് 27ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പരിപ്പ് സ്വദേശിനി(34).
2. കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന് എത്തി കുമരകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(33).
3. അഹമ്മദാബാദില്‍നിന്നും ജൂണ്‍ പത്തിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കാണക്കാരി സ്വദേശി(29).
4. മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 13ന് എത്തി പാത്താമുട്ടത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശിനി(20).
നിലവില്‍ കോട്ടയം ജില്ലക്കാരായ 59 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
ജില്ലയില്‍ രണ്ടു പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ പനച്ചിക്കാട് സ്വദേശിനിയും(36) മാഞ്ഞൂര്‍ സ്വദേശിനിയു(32) മാണ് രോഗമുക്തരായത്. ഇവര്‍ക്കു പുറമെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിനിയെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 51 പേരാണ് രോഗമുക്തരായത്.
പത്തനംതിട്ട
പത്തനംതിട്ട : ജില്ലയില്‍ ഇന്ന് (17) ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 16ന് റഷ്യയില്‍ നിന്നും എത്തിയ പത്തനംതിട്ട ചിറ്റൂര്‍ സ്വദേശിയായ 21 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാവുകയും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
ജില്ലയില്‍ ഇതുവരെ ആകെ 149 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (17) ജില്ലയില്‍ അഞ്ചു പേര്‍ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 48 ആണ്. നിലവില്‍ ജില്ലയില്‍ 100 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 96 പേര്‍ ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 44 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 54 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 18 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 127 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് (17)പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 483 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3390 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1156 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (17) തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (17) എത്തിയ 211 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5029 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 131 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1035 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് (17) 216 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 11562 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ജില്ലയില്‍ ഇന്ന് (17) 204 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(17) വരെ അയച്ച സാമ്പിളുകളില്‍ 144 എണ്ണം പൊസിറ്റീവായും 10218 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 924 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കൊല്ലം
കൊല്ലം: ജില്ലയില്‍ ഇന്ന് ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നാലു പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴിയുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്. ഇതില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശിയെ അങ്കമാലി ആശുപത്രിയിലും ബാക്കി 13 പേരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
തഴവ കടത്തൂര്‍ സ്വദേശിയായ ഒന്‍പത് വയസുള്ള പെണ്‍കുട്ടി ജൂണ്‍ 13 ന് അമ്മയോടൊപ്പം സൗദിയില്‍ നിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കുടുംബത്തില്‍ മറ്റാര്‍ക്കും രോഗബാധയില്ല.
മയ്യനാട് താന്നിമുക്ക് സ്വദേശി(40 വയസ്), നെടുവത്തൂര്‍ നീലേശ്വരം സ്വദേശി(56 വയസ്), ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(40 വയസ്), ആയൂര്‍ ചെറുവയ്ക്കല്‍ സ്വദേശി(35 വയസ്), ഓച്ചിറ വലിയകുളങ്ങര സ്വദേശി(58 വയസ്), തഴവ പാവുമ്പ വടക്ക് സ്വദേശി(44 വയസ്), ഏരൂര്‍ സ്വദേശി(50 വയസ്), വെളിയം ഓടനാവട്ടം സ്വദേശി(29 വയസ്), കൊട്ടാരക്കര സ്വദേശി(43 വയസ്), മൈനാഗപ്പള്ളി വടക്ക് സ്വദേശി(58 വയസ്), മയ്യനാട് പുളിമൂട് സ്വദേശി(68 വയസ്), വെളിയം കുടവട്ടൂര്‍ സ്വദേശി(43 വയസ്), കൊട്ടരക്കര കലയപുരം സ്വദേശി(51 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍17) കോവിഡ് സ്ഥിരീകരിച്ചത്.
മയ്യനാട് താന്നിമുക്ക് സ്വദേശി കുവൈറ്റില്‍ നിന്നും ജൂണ്‍ 13 ന് എത്തി കൊല്ലത്ത് സ്ഥാപന നിരീക്ഷണത്തിലും നെടുവത്തൂര്‍ നീലേശ്വരം സ്വദേശി ജൂണ്‍ 13 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി മേയ് 27 ന് കൊല്ലത്തെത്തി ഏഴു ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. സ്റ്റെന്റ് മാറ്റുന്നതിനായി ജൂണ്‍ 15 ന് എറണാകുളം അമൃത ആശുപത്രിയില്‍ എത്തി സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനാല്‍ അങ്കമാലി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആയൂര്‍ ചക്കുവരയ്ക്കല്‍ സ്വദേശി ജൂണ്‍ 13 കുവൈറ്റില്‍ നിന്നും എത്തി കൊട്ടാരക്കരയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ഓച്ചിറ വലിയകുളങ്ങര സ്വദേശി ചെന്നൈയില്‍ നിന്ന് ജൂണ്‍ 14ന് ലോറിയില്‍ എറണാകുളത്തും അവിടെ നിന്ന് ടൂ വീലറില്‍ കൊല്ലത്തെത്തുകയായിരുന്നു. തഴവ പാവൂമ്പ വടക്ക് സ്വദേശി ജൂണ്‍ 13 ന് ഡല്‍ഹിയില്‍ നിന്നെത്തി കൊല്ലത്ത് ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഏരൂര്‍ സ്വദേശി ജൂണ്‍ 10നും വെളിയം ഓടനാവട്ടം സ്വദേശി ജൂണ്‍ 12 നും കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കൊട്ടാരക്കര സ്വദേശി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും മൈനാഗപ്പള്ളി സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും മയ്യനാട് പുളിമൂട് സ്വദേശി ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വെളിയം കുടവട്ടൂര്‍ സ്വദേശി ജൂണ്‍ 13 നും കൊട്ടാരക്കര കലയപുരം സ്വദേശി ജൂണ്‍ 14 നും സൗദിയില്‍ നിന്നുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
*രോഗമുക്തി നേടിയവര്‍*
മേയ് 24 ന് കോവിഡ് സ്ഥിരീകരിച്ചവരായ പ•ന സ്വദേശിനി (20), കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി(27), ജൂണ്‍ ഏഴിന് കോവിഡ് സ്ഥിരീകരിച്ച രാമന്‍കുളങ്ങര കോട്ടൂര്‍കുളം സ്വദേശിനി (51), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച കരവാളൂര്‍ പനയം സ്വദേശിനി(52) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.