KeralaNews

കോട്ടയത്ത് വീണ്ടും കൊവിഡ് ആശങ്ക,കോട്ടയത്തേക്ക് പഴങ്ങളുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ്,ഒപ്പമുണ്ടായിരുന്ന ആള്‍ നഗരത്തില്‍ സാധനമിറക്കി മടങ്ങി,ചന്തക്കവലയിലെ പഴക്കട പൂട്ടി

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേത്ത് ചരക്കുമായി പുറപ്പെട്ട ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പാലാക്കാട് വെച്ച് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ കോട്ടയം ചന്തക്കടവിലെ പഴക്കടിയില്‍ പഴങ്ങളുടെ ലോഡെത്തിച്ചു മടങ്ങി.ഇതോടെ പാലക്കാട്ടെ കോവിഡ് ബാധിതന്റെ പ്രഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ എത്തിയതിനാല്‍ പഴക്കട അടച്ചുപൂട്ടി.

ചന്തക്കടവിലെ ടി.കെ.എസ് ഫ്രൂട്ട്‌സ് ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടച്ചുപൂട്ടിയത്.കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കടയിലെ ജീവനക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.ഇവരുടെ ശ്രവവും ശേഖരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് പഴങ്ങളുടെ ലോഡുമായി ഡ്രൈവറുള്‍പ്പെടെയുള്ളവര്‍ പാലക്കാട് എത്തിയത്.അതിര്‍ത്തിയില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധനയില്‍ ഇയാളുടെ ചൂടുള്ളതായി കണ്ടെത്തി.ഇയാളെ നീരീക്ഷണത്തിലാക്കിയശേഷം ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ പോകാന്‍ അനുവദിയ്ക്കുകയായിരുന്നു.ഇയാള്‍ കോട്ടയത്തെത്തി മടങ്ങിയ ശേഷമായിരുന്നു കൊവിഡ് പരിശോധനാഫലം പോസിറ്റീവായത്.

കൊവിഡ് രോഗബാധിതനുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ ആണ് ജില്ലയിലെത്തിയത്. അതിനാല്‍ തന്നെ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല.ഇയാളുടെ റൂട്ട് മാപ്പടക്കം ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അരോഗ്യവകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker