EntertainmentRECENT POSTS
കോട്ടയത്തിന് പിറന്നാള്‍ ആശംസയുമായി ‘കോട്ടയം പിള്ളേരുടെ’ പാട്ട് തരംഗമാകുന്നു
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കോട്ടയത്തിന് ആശംസകളുമായി ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ മ്യൂസിക് ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോട്ടയം ആന്തം എന്നാണ് മ്യൂസിക് ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേര്.
കോട്ടയം നഗരത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുകയാണ് യുവാക്കള്‍. മികച്ച പ്രതികരണമാണ് ആല്‍ബത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രോഹിത്, അഖില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ എസ് പ്രവീണാണ്. ആദില്‍ എന്‍. അഷറഫാണ് എഡിറ്റിങ്. സജി കോട്ടയമാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News